ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾ വേദനിപ്പിച്ചു; നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നുവെന്ന് മോദി

ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾ വേദനിപ്പിച്ചു; നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നുവെന്ന് മോദി

കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾ തന്നെ വേദനിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പതാകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു. നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും മോദി പറഞ്ഞു

പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കാർഷിക മേഖലയെ നവീകരിക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്നും മോദി പറഞ്ഞു. വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി മുപ്പത് ലക്ഷത്തിലേറെ ആരോഗ്യപ്രവർത്തകർ ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു. ആവശ്യമായ വാക്‌സിനുകൾ ഇവിടെ തന്നെ നിർമിക്കാൻ സാധിച്ചത് രാജ്യത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്

മറ്റ് രാജ്യങ്ങളെല്ലാം ഇന്ത്യയെ വാക്‌സിനായി ആശ്രയിക്കുന്നുണ്ട്. അവരെല്ലാം തങ്ങളുടെ നന്ദിയും അഭിനന്ദനവും ഇന്ത്യയെ അറിയിക്കുന്നു. ആത്മനിർഭർ ഭാരത് എന്ന ആശയത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് വാക്‌സിൻ ഉത്പാദനത്തിൽ ഇന്ത്യ നേടിയ സ്വയം പര്യാപ്തത. ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സിരീസ് വിജയിച്ച ഇന്ത്യൻ ടീമിനെയും മോദി അനുമോദിച്ചു.

Share this story