വി കെ ശശികല ആശുപത്രി വിട്ടു; അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറി തുടരുന്നു

വി കെ ശശികല ആശുപത്രി വിട്ടു; അണ്ണാ ഡിഎംകെയിൽ പൊട്ടിത്തെറി തുടരുന്നു

ജയിൽ മോചിതയായ ശേഷം കൊവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന വി കെ ശശികല ആശുപത്രി വിട്ടു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തിന് ശേഷമാണ് ശശികല സ്വതന്ത്രയാകുന്നത്. ഒരാഴ്ച കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന ശശികല തുടർന്ന് തമിഴ്‌നാട്ടിലേക്ക് മടങ്ങും

ബുധനാഴ്ചയോടെ ശശികല തമിഴ്‌നാട്ടിലേക്ക് തിരിക്കുമെന്നാണ് അണികൾ പറയുന്നത്. ശശികലയുടെ മടങ്ങി വരവ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ പൊട്ടിത്തെറികളുണ്ടാക്കുമെന്ന് ഉറപ്പാണ്. ശശികലയെ പിന്തുണക്കുന്നവരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചിട്ടുണ്ട്. ശശികലയെ അനുകൂലിച്ച മൂന്ന് ജില്ലാ സെക്രട്ടറിമാരെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയിരുന്നു

വഞ്ചകരെ പുറത്താക്കി പാർട്ടിയെ വീണ്ടെടുക്കുമെന്ന് ശശികല പക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിൽ മുഖപ്രസംഗം പറയുന്നു. ജയലളിത വളർത്തിയ പാർട്ടിയെ വിശ്വസ്തർ ചതിച്ചു. വഞ്ചകരെ പുറത്താക്കി പാർട്ടി വീണ്ടെടുക്കും. അതിന് ജനം ഒപ്പമുണ്ടാകണം. ധാർമികതയുടെ വീണ്ടെടുപ്പിന് സമയമായെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Share this story