ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ ബഹളം

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയില്‍ പ്രതിപക്ഷ ബഹളം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. അതേസമയം, ബജറ്റ് അവതരണം സമാനതകളില്ലാത്ത പ്രതിസന്ധി കാലത്താണെന്ന് ധനമന്ത്രി പറഞ്ഞു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം വിജയിച്ചു. കൊവിഡ് കാലത്ത് 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി. ഇന്ത്യയുടെ കൊവിഡ് വാക്‌സിന്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 27.1 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പേപ്പറില്‍ അച്ചടിച്ച് വിതരണം ചെയ്യാതെ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ വിതരണം ചെയ്യുക. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയാണ് നടപടി.

Share this story