കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകാമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം

കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകാമെന്ന് കേരളം അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം

കൊവിഡ് പ്രതിരോധ വാക്‌സിൻ ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് കേരളം അടക്കം ഒരു സംസ്ഥാനവും അറിയിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസഭയിൽ കെ സോമപ്രസാദിന്റെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യസഹമന്ത്രി അശ്വിനികുമാർ ചൗബേയാണ് ഇക്കാര്യം പറഞ്ഞത്.

കൊവിഡ് വാക്‌സിൻ കേരളത്തിൽ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച വ്യക്തതക്കായാണ് ചോദ്യം ഉന്നയിച്ചത്. രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്‌സിൻ സൗജന്യമായാണ് നൽകുന്നതെന്ന് ആരോഗ്യസഹ മന്ത്രി പറഞ്ഞു. എന്നാൽ തുടർ ഘട്ടങ്ങളിൽ സൗജന്യമായിരിക്കുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല

Share this story