പോളിയോക്ക് പകരം നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ

പോളിയോക്ക് പകരം നൽകിയത് ഹാൻഡ് സാനിറ്റൈസർ; മഹാരാഷ്ട്രയിൽ 12 കുട്ടികൾ ആശുപത്രിയിൽ

മഹാരാഷ്ട്രയിൽ പോളിയോ വാക്‌സിന് പകരം കുട്ടികൾക്ക് ഹാൻഡ് സാനിറ്റൈസർ മാറി നൽകി. അഞ്ച് വയസ്സിൽ താഴെയുള്ള 12 കുട്ടികളെ ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സംഭവം

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. അശ്രദ്ധ കാണിച്ച ആരോഗ്യപ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ദേശീയ പൾസ് പോളിയോ ദിനത്തിൽ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനിടെയാണ് സാനിറ്റൈസർ മാറി നൽകിയത്.

ഒരു കുട്ടിക്ക് ഛർദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു. ഗ്രാമത്തലവൻ പരിശോധിക്കുന്നതിനിടെയാണ് പോളിയോ തുള്ളിമരുന്നതിന് പകരം സാനിറ്റൈസർ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടത്.

Share this story