മന്ത്രിമാർക്ക് താത്പര്യം സ്വയം പുകഴ്ത്തലിൽ; കർഷകരെ അടിച്ചമർത്തുന്നുവെന്ന് പ്രതിപക്ഷം

മന്ത്രിമാർക്ക് താത്പര്യം സ്വയം പുകഴ്ത്തലിൽ; കർഷകരെ അടിച്ചമർത്തുന്നുവെന്ന് പ്രതിപക്ഷം

കർഷക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രാജ്യസഭയിൽ. കർഷകരെ കിടങ്ങുകൾ കുഴിച്ചും മുള്ളുകമ്പികൾ നിരത്തിയും ഇരുമ്പാണികൾ പാകിയുമാണ് നേരിടുന്നത്. സ്വയം പുകഴ്ത്തിലിനും പ്രസ്താവനകളിലും മാത്രമാണ് മന്ത്രിമാർക്ക് താത്പര്യമെന്നും പ്രതിപക്ഷം ആരോപിച്ചു

വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കർഷകരുടെ വേദന മനസ്സിലാക്കൂ. ഈ കടുത്ത ശൈത്യകാലത്തും നിങ്ങൾ അവരുടെ വെള്ളവും ശൗചാലയങ്ങളും നൽകാതിരിക്കുകയും കിടങ്ങുകൾ കുഴിക്കുകയും മുള്ളുകമ്പികൾ നിരത്തുകയും ഇരുമ്പാണികൾ പാകുകയും ചെയ്യുകയാണെന്ന് ആർജെഡി എംപി മനോജ്കുമാർ ഝാ പറഞ്ഞു.

രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അവരുടെ പ്രശ്‌നങ്ങൾ സൗഹാർദത്തോടെ കൈകാര്യം ചെയ്യണെന്നായിരുന്നു ദേവഗൗഡ പറഞ്ഞത്. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾ കർഷകവിരുദ്ധമാണെന്ന് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു. കർഷകർക്ക് പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

Share this story