സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം; കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി യുഎൻ

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം; കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി യുഎൻ

കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. സർക്കാരും പ്രക്ഷോഭകരും സംയമനം പാലിക്കണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായി പ്രതിഷേധങ്ങൾക്ക് ഒത്തുകൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപെടണമെന്നും സംഘടന പറഞ്ഞു

പ്രക്ഷോഭത്തിന് അന്താരാഷ്ട്ര പിന്തുണ ഏറുന്നതിന്റെ ഭാഗമായാണ് മനുഷ്യാവാകാശ സംഘടനയുടെ പ്രതികരണത്തെയും കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി പേർ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനെ സംഘ് പ്രൊപഗാൻഡ ഉപയോഗിച്ച് ചെറുക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കവും വലിയ നാണക്കേടിൽ കലാശിച്ചിരുന്നു.

Share this story