ലോകത്തെ മെച്ചപ്പെടുത്താൻ ഇന്ത്യക്ക് സംഭാവനകൾ നൽകാനാകും: പ്രധാനമന്ത്രി

ലോകത്തെ മെച്ചപ്പെടുത്താൻ ഇന്ത്യക്ക് സംഭാവനകൾ നൽകാനാകും: പ്രധാനമന്ത്രി

ലോകത്തിന്റെ കണ്ണുകളിൽ ഇന്ത്യയിലേക്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതീക്ഷയോടെയാണ് ഇന്ത്യയെ ലോകം നോക്കുന്നത്. ലോകത്തെ മെച്ചപ്പെടുത്താൻ ഇന്ത്യക്ക് സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു മോദി

രാഷ്ട്രപതിയുടെ പ്രസംഗം കേൾക്കാതെയാണ് പ്രതിപക്ഷം അതിനെ വിമർശിച്ചത്. അവസരങ്ങളുടെ നാടാണ് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലേക്ക് നാം കടക്കുകയാണ്. പ്രചോദനത്തിന്റെ വർഷമായി ഇതിനെ ആഘോഷിക്കണം.

ഫാർമസി ഹബ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. നാം ലോകത്തിന് വാക്‌സിൻ വിതരണം ചെയ്തു. നമ്മുടെ ഡോക്ടർമാർക്ക് രാജ്യാന്തര തലത്തിൽ നിന്നും പ്രശംസ ലഭിച്ചു. മഹാമാരിയുടെ സമയത്ത് ഇന്ത്യയുടെ ഫെഡറൽ സംവിധാനം സംയുക്തമായി പ്രവർത്തിച്ചു. സംസ്ഥാനങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും മോദി പറഞ്ഞു.

Share this story