ഉത്തരാഖണ്ഡ് ദുരന്തം: കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു; ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി

ഉത്തരാഖണ്ഡ് ദുരന്തം: കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു; ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിഞ്ഞു വീണ അപകടത്തിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി. 170 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ചമോലിയിലെ നദികളിൽ വെള്ളമുയർന്നതിനെ തുടർന്ന് കഴിഞ്ഞ രാത്രിയിൽ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇതിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. അളകനന്ദ നദിയിലെ തപോവൻ ടണലിൽ 40 പേർ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ധൗലിഗംഗയിലെ ടണലിൽ 35 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്

മണ്ണിടനടിയിൽ കുടങ്ങിയവരെ കണ്ടെത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങളും പ്രത്യേകം പരിശീലനം ലഭിച്ചവരെയും ഡെറാഡൂണിൽ എത്തിച്ചിരുന്നു. ഇവരെ രാവിലെയോടെ സംഭവസ്ഥലത്തേക്ക് എയർ ലിഫ്റ്റ് ചെയ്തു.

Share this story