24 മണിക്കൂറിനിടെ 13,742 പേർക്ക് കൂടി കൊവിഡ്; 104 പേർ മരിച്ചു

24 മണിക്കൂറിനിടെ 13,742 പേർക്ക് കൂടി കൊവിഡ്; 104 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 13,742 പേർക്ക് കൂടി കൊവിഡ്. ആകെ രോഗികളുടെ എണ്ണം 1,10,30,176 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേരാണ് മരിച്ചത്

ഇതിനോടകം 1,56,567 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. 1,07,26,702 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,46,907 പേരാണ് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.25 ശതമാനമായി. 1.42 ശതമാനമാണ് മരണനിരക്ക്. മരിച്ചവരിൽ 51,857 പേരും മഹാരാഷ്ട്രയിൽ നിന്നാണ്. തമിഴ്‌നാട്ടിൽ 12,303 പേരും കർണാടകയിൽ 10,903 പേരും ഡൽഹിയിൽ 10,253 പേരും മരിച്ചു.

Share this story