മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യൻ അന്തരിച്ചു

മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ ഡി പാണ്ഡ്യൻ അന്തരിച്ചു

മുൻ എംപിയും മുതിർന്ന സിപിഐ നേതാവുമായ ഡി പാണ്ഡ്യൻ അന്തരിച്ചു. 88 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം

1989, 1991 വർഷങ്ങളിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് അധ്യാപകനായിരുന്ന പാണ്ഡ്യൻ റെയിൽവേ തൊഴിലാളി സംഘടനാ നേതാവായാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്.

ഇന്ത്യൻ റെയിൽവേ ലേബർ യൂനിയൻ പ്രസിഡന്റ്, സിപിഐ മുഖപത്രമായ ജനശക്തിയുടെ പത്രാധിപർ, സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Share this story