ആമസോണിയ വൺ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം; പി എസ് എൽ വിയുടെ 53ാമത് ദൗത്യം

ആമസോണിയ വൺ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം; പി എസ് എൽ വിയുടെ 53ാമത് ദൗത്യം

ആമസോണിയ-വണ്ണിന്റെ വിക്ഷേപണം ആദ്യഘട്ടം വിജയകരം. ഉപഗ്രഹവും വഹിച്ചു കൊണ്ടുള്ള പി എസ് എൽ വി സി 51 റോക്കറ്റ് രാവിലെ 10.24നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് കുതിച്ചുയർന്നത്. ബ്രസിലീന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോൺ ഒന്നിനൊപ്പം 18 ചെറു ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്

വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശനിയാഴ്ച രാവിലെ 8.45നാണ് ആരംഭിച്ചത്. പി എസ് എൽ വിയുടെ 53ാമത് ദൗത്യമാണിത്. സ്‌പേസിന്റെ നാല് ഉപഗ്രഹങ്ങളിൽ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്‌സ് ഇന്ത്യ നിർമിച്ച സതീഷ് ധവാൻ ഉപഗ്രവും ഉൾപ്പെടുന്നുണ്ട്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ ഉൾപ്പെടെ രാജ്യത്തെ അയ്യായിരത്തോളം വ്യക്തികളുടെ പേരുകളുമുണ്ടാകും

Share this story