തമിഴ്‌നാട്ടിൽ 60 സീറ്റുകൾ ചോദിച്ച് ബിജെപി; 23 സീറ്റുകൾ തരാമെന്ന് അണ്ണാ ഡിഎംകെ

തമിഴ്‌നാട്ടിൽ 60 സീറ്റുകൾ ചോദിച്ച് ബിജെപി; 23 സീറ്റുകൾ തരാമെന്ന് അണ്ണാ ഡിഎംകെ

തമിഴ്‌നാട്ടിൽ എൻഡിഎ മുന്നണിയിൽ സീറ്റ് ചർച്ചകൾക്ക് തുടക്കമായി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയ അമിത് ഷായും അണ്ണാ ഡിഎംകെ നേതാക്കളും തമ്മിലായിരുന്നു ചർച്ച

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി പനീർശെൽവം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അറുപത് സീറ്റുകളിൽ മത്സരിക്കണമെന്നാണ് ബിജെപി ഉയർത്തിയ ആവശ്യം. എന്നാൽ ഇതിനെ എഐഎഡിഎംകെ എതിർത്തു. 23 സീറ്റുകൾ മാത്രമേ നൽകാനാകൂവെന്ന നിലപാടാണ് അണ്ണാഡിഎംകെ സ്വീകരിച്ചത്.

ഏറ്റവുമൊടുവിലായി 30 സീറ്റെങ്കിലും വേണമെന്ന നിലപാടിലേക്ക് ബിജെപി എത്തിയിട്ടുണ്ട്. ഇതിനോട് ണ്ണാ ഡിഎംകെ നടത്തിയ പ്രതികരണം ലഭ്യമായിട്ടില്ല. 243 അംഗ നിയമസഭയിൽ ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Share this story