മോദിയുടെ ചിത്രം കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

മോദിയുടെ ചിത്രം കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം

കേരളമടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനാണ് നിർദേശം നൽകിയത്.

പ്രധാനമന്ത്രിയുടെ ചിത്രം വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ വിലയിരുത്തി. തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

പരാതിയെ തുടർന്ന് ആരോഗ്യമന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഇത് തയ്യാറാക്കിയതാണെന്നായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇത് നീക്കം ചെയ്യാൻ നിർദേശം നൽകിയത്.

Share this story