മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യക്ക് കൊവിഡ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യക്ക് കൊവിഡ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ രശ്മി ക്വാറന്റൈനിൽ പ്രവേശിച്ചു

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് രശ്മി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. നേരത്തെ ഉദ്ദവിന്റെ മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റൊരു മന്ത്രിയായ ധനഞ്ജയ് മുണ്ടെക്ക് രണ്ടാംതവണയും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണിലും മുണ്ടെക്ക് കൊവിഡ് ബാധിച്ചിരുന്നു.

Share this story