കൊവിഡ് വ്യാപനം അതിരൂക്ഷം: രാജ്യത്ത് 24 മണിക്കൂറിനിടെ 53,476 പേർക്ക് കൂടി കൊവിഡ്

കൊവിഡ് വ്യാപനം അതിരൂക്ഷം: രാജ്യത്ത് 24 മണിക്കൂറിനിടെ 53,476 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് വീണ്ടും അരലക്ഷത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിന് ശേഷമാണ് പ്രതിദിന വർധനവ് അമ്പതിനായിരം കടക്കുന്നത്.

251 പേർ കഴിഞ്ഞ ദിവസം മരിച്ചു. 26,490 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 1,17,87,534 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,12,31,650 പേർ രോഗമുക്തി നേടി. 1,60,692 പേർ ഇതുവരെ മരണമടഞ്ഞു.

നിലവിൽ 3,95,192 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 5.31 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 31,855 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 95 പേർ മരിച്ചു. സംസ്ഥാനത്താകെ 25.64 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story