കൊവിഡിന്റെ കൈ വിട്ട കളി: 24 മണിക്കൂറിനിടെ 59,118 പുതിയ കേസുകൾ, 257 മരണം

കൊവിഡിന്റെ കൈ വിട്ട കളി: 24 മണിക്കൂറിനിടെ 59,118 പുതിയ കേസുകൾ, 257 മരണം

രാജ്യത്ത് കടുത്ത ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും കൊവിഡ് പ്രതിദിന കേസുകൾ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിനോടകം 1,18,46,652 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 32,987 പേർ രോഗമുക്തരായി. 257 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതിനോടകം 1,12,64,637 പേർ രോഗമുക്തി നേടി

കൊവിഡ് ബാധിച്ച് ഇതിനോടകം 1,60,949 പേർ മരിച്ചു. നിലവിൽ 4,21,066 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം 5.55 കോടി ആളുകൾക്ക് ഇതുവരെ കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story