സ്വർണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കോൺഗ്രസ്

സ്വർണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് കോൺഗ്രസ്

സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ പ്രധാനമന്ത്രി നിർദേശം നൽകാത്തത് എന്താണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. ബിജെപിയും ഇടതുസർക്കാരും തമ്മിലുള്ള ധാരണ പുറത്തുവരികയാണെന്നും സുർജേവാല ആരോപിച്ചു

8785 കോടിയുടെ വിൻഡ് പവർ അദാനി ഗ്രൂപ്പിൽ നിന്ന് വാങ്ങാൻ സർക്കാർ തീരുമാനിച്ചു. കൂടിയ വില നൽകി എന്തിന് ഇവരിൽ നിന്ന് വാങ്ങണണമെന്ന് വ്യക്തമാക്കണം. സോളാർ എനർജി ക്വാട്ട കേന്ദ്ര സംസ്ഥാന സർക്കാരുകൾ വെട്ടിക്കുറച്ചു. അധികമായി വൈദ്യുതിയുള്ള സംസ്ഥാനം എന്തിനാണ് വില നൽകി അദാനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത്. ഈ രഹസ്യധാരണ ഉള്ളതിനാലാണോ പിണറായി വിജയനെതിരെ കേസെടുക്കാത്തതെന്നും സുർജേവാല ചോദിച്ചു

Share this story