കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ

കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ

ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതമെന്ന് ബിജെപി നേതാവും റെയിൽവേ കേന്ദ്രമന്ത്രിയുമായ പീയുഷ് ഗോയൽ. പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ എബിവിപിക്കാർ ആക്രമിച്ചുവെന്നത് ആരോപണം മാത്രമാണ്

ഭിന്നിപ്പിന് വേണ്ടിയാണ് കേരളത്തിൽ ഈ വിഷയം ഉന്നയിക്കുന്നത്. ന്യൂനപക്ഷ പ്രീണനത്തിന് വേണ്ടി കേരള സർക്കാർ സംഭവത്തെ ഉപയോഗപ്പെടുത്തിയെന്നും പീയുഷ് ഗോയൽ ആരോപിച്ചു. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക മുഖ്യമന്ത്രി കത്തയച്ചിരുന്നു. നടപടി സ്വീകരിക്കുമെന്ന് അമിത് ഷാ കേരളത്തിലെ ബിജെപി പ്രചാരണ റാലിയിൽ സംസാരിക്കുകയും ചെയ്തു

കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരാണെന്ന് റെയിൽവേ സ്റ്റേഷൻ മാസ്റ്ററും ഝാൻസി റെയിൽവേ പോലീസ് സൂപ്രണ്ടും വെളിപ്പെടുത്തിയിരുന്നു. ഇതൊക്കെയുണ്ടായിട്ടും സംഭവം അടിസ്ഥാനരഹിതമെന്നാണ് ബിജെപിക്കാരനായ കേന്ദ്രമന്ത്രിയുടെ ആരോപണം.

Share this story