സ്ത്രീവിരുദ്ധ പരാമർശം: ഡിഎംകെ നേതാവ് എ രാജക്ക് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ വിലക്ക്

സ്ത്രീവിരുദ്ധ പരാമർശം: ഡിഎംകെ നേതാവ് എ രാജക്ക് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ വിലക്ക്

ഡിഎംകെ നേതാവ് എ രാജക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുന്നതിന് 48 മണിക്കൂർ വിലക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് നടപടി സ്വീകരിച്ചത്. രാജ വിശദീകരണം നൽകണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്

നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്. ഇത് മാതൃകാപെരുമാറ്റ ചട്ടലംഘനമാണെന്ന് കമ്മീഷൻ രാജക്ക് നൽകിയ നോട്ടീസിൽ പറയുന്നു.

Share this story