മൂന്നാംഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ സ്വീകരിക്കും

മൂന്നാംഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ വാക്‌സിൻ സ്വീകരിക്കും

രാജ്യത്ത് മൂന്നാംഘട്ട വാക്‌സിനേഷന് ഇന്ന് തുടക്കം. 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ ഘട്ടത്തിൽ വാക്‌സിൻ നൽകും. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വാക്‌സിനേഷൻ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചത്

രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ രണ്ടാഴ്ചക്കുള്ളിൽ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് നിർദേശം. ഇതിന് പിന്നാലെ 45 വയസ്സിൽ താഴെയുള്ളവർക്കും വാക്‌സിൻ നൽകും.

കേരളത്തിലും 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് മുതൽ വാക്‌സിൻ നൽകും. ഓൺലൈൻ മുഖേനയും ആശുപത്രിയിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിൻ സ്വീകരിക്കാം. 45 ദിവസം കൊണ്ട് വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ഇതുവരെ 35,01,495 ഡോസ് വാക്‌സിനാണ് ആകെ നൽകിയത്.

Share this story