അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ നിന്നും ഇവിഎമ്മുകൾ കണ്ടെത്തി; അട്ടിമറിയെന്ന് ആരോപണം

അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ നിന്നും ഇവിഎമ്മുകൾ കണ്ടെത്തി; അട്ടിമറിയെന്ന് ആരോപണം

അസമിൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ ബിജെപി വൻ അട്ടിമറി നടത്തിയെന്ന് ആരോപണം. ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പോളിന്റെ കാറിൽ നിന്നും ഇന്നലെ രാത്രി ഇവിഎമ്മുകൾ കണ്ടെത്തിയിരുന്നു.

കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്ക് ജയിക്കാനാകൂവെന്ന് മനസ്സിലാക്കിയാണ് നീ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. നാട്ടുകാരാണ് കൃഷ്‌ണേന്ദുവിന്റെ കാർ തടഞ്ഞുനിർത്തി ഇവിഎം മെഷീൻ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌

Share this story