24 മണിക്കൂറിനിടെ 93,249 പേർക്ക് കൊവിഡ്; 513 പേർ മരിച്ചു

24 മണിക്കൂറിനിടെ 93,249 പേർക്ക് കൊവിഡ്; 513 പേർ മരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷതയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്.

513 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 60,048 പേർ രോഗമുക്തി നേടി. ഇതിനോടകം രാജ്യത്ത് 1,24,85,509 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേർ രോഗമുക്തി നേടി. 1,164,623 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 7.59 കോടി ആളുകൾക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story