മെയ് 1 മുതൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകും

മെയ് 1 മുതൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് കൊവിഡ് വാക്‌സിൻ നൽകും

മെയ് ഒന്ന് മുതൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സിൻ എടുക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊവിഡ് മുന്നണി പോരാളികൾക്കും 45 വയസ്സിന് മുകളിൽ ഉള്ളവർക്കുമാണ് നിലവിൽ വാക്‌സിൻ നൽകുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ പേരിലേക്ക് വാക്‌സിൻ എത്തിക്കാൻ തീരുമാനമായത്.

കൊവിഡ് ഭീതിദമായി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി ഇന്ന് യോഗം വിളിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Share this story