രാജ്യത്ത് ട്രിപ്പിൾ മ്യൂട്ടേഷൻ സംഭവിച്ച കൊറോണ വൈറസ്: കൊവിഡ് വ്യാപനത്തിൽ ആശങ്ക

Share with your friends

ഇന്ത്യയിൽ കൊവിഡ് വ്യാപനത്തോടെ ഏറ്റവുമധികം കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. മൂന്ന് ലക്ഷത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനൊപ്പം രണ്ടായിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ജനിതക മാറ്റം സംഭവിച്ച വൈറസാണ് ഇന്ത്യയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്നത്

കൊറോണ വൈറസിന്റെ ഇരട്ട മ്യൂട്ടേഷനുശേഷം, ഇപ്പോൾ ട്രിപ്പിൾ മ്യൂട്ടേഷനും രാജ്യത്ത് റിപ്പോർട്ട് ചെയ്തുകഴിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്റെ മൂന്നാമത്തെ വകഭേദങ്ങൾ സംയോജിച്ച് പുതിയൊരു വകഭേദം സൃഷ്ടിക്കുന്നതാണ് ട്രിപ്പിൾ മ്യൂട്ടേഷൻ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ജനിതമാറ്റം രൂക്ഷം

രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്ര, ദില്ലി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ട്രിപ്പിൾ മ്യൂട്ടന്റ് കേസുകളുണ്ടെന്ന് കരുതുന്നത്. ആഗോള തലത്തിലും പെട്ടെന്നുള്ള രോഗവ്യാപനത്തിന് കാരണം പുതിയ ട്രിപ്പിൾ മ്യൂട്ടന്റ് കാരണമാണെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഇത് ഏറ്റവുമധികം രോഗവ്യാപനത്തിനുള്ള കാരണമായാണ് കണക്കാക്കപ്പെടുന്നത്. കൂടുതൽ പേരെ വേഗത്തിൽ രോഗികളാക്കുമെന്നും മക്ഗിൽ സർവകലാശാലയിലെ എപ്പിഡെമിയോളജി പ്രൊഫസർ മധുകർ പൈ പറഞ്ഞു.

വൈറസ് വെല്ലുവിളി

ഇന്ത്യയിൽ നിലവിൽ എല്ലാ കേസുകളിലും ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ജനിതകമാറ്റം സംഭവിക്കുന്നത്. എന്നാൽ ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ വ്യാപനം ഇന്ത്യയ്ക്ക് സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി ഉയർത്തുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡോ. പൈയുടെ അഭിപ്രായത്തിൽ, ഇരട്ട ജനിതക മാറ്റം സംബന്ധിച്ച വൈറസിനെ കണ്ടെത്തുന്നതിനുള്ള കാലതാമസം നിലവിലെ വൈറസ് വ്യാപനം രൂക്ഷമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്തുകൊണ്ടാണ് ജനിതകമാറ്റം

ഒരു വൈറസ് എത്രത്തോളം പടരുന്നുവോ അത്രയധികം അത് ജനികമാറ്റത്തിന് വഴിയൊരുക്കുന്നുണ്ട്. ഇന്ത്യയിൽ കൊറോണ വൈറസിന്റെ ഇരട്ട ജനിതക വ്യതിയാനങ്ങളും ട്രിപ്പിൾ മ്യൂട്ടേഷനും സംഭവിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ മൂന്നാമത്തെ വകഭേദങ്ങൾ സംയോജിച്ച് പുതിയൊരു വകഭേദം സൃഷ്ടിക്കുന്നതാണ് ട്രിപ്പിൾ മ്യൂട്ടേഷൻ

ട്രിപ്പിൾ മ്യൂട്ടേഷൻ?

മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് ട്രിപ്പിൾ മ്യൂട്ടേഷൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ഇന്ത്യയ്ക്ക് പുറമേ ലോകമെമ്പാടും റിപ്പോർട്ട്. ട്രിപ്പിൾ മ്യൂട്ടേഷൻ എത്രമാത്രം പകർച്ചവ്യാധിയാണെന്നും മാരകമാണെന്നും തിരിച്ചറിയാൻ കൂടുതൽ പഠനങ്ങൾക്ക് മാത്രമേ സാധിക്കൂ. നിലവിൽ ഇന്ത്യയിലുടനീളം 10 ലാബുകൾ മാത്രമാണ് കൊറോണ വൈറസിന്റെ ജീനോം പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്.അതേ സമയം ഇരട്ട ജനിതകമാറ്റം രോഗവ്യാപന നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് പല സംഭവങ്ങളും കാണിക്കുന്നത്. ഈ വിഭാഗത്തിൽപ്പെട്ട വൈറസ് കുട്ടികളെയും ബാധിക്കും. നേരത്തെയുള്ള വൈറസുകളെക്കാൾ അപകടകാരിയാണ് വൈറസെന്നും ശാസ്ത്രജ്ഞർ പറയുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-