ഓക്സിജൻ ക്ഷാമം: വീണ്ടും സഹായം അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

Share with your friends

ന്യൂഡല്‍ഹി: ഓക്സിജന്‍ നല്‍കി സഹായിക്കണമെന്നഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രിമാര്‍ക്ക് അരവിന്ദ് കെജ്രിവാള്‍ കത്തയച്ചു. ഡല്‍ഹിക്ക് നീക്കിവെക്കാന്‍ കഴിയുമെങ്കില്‍ ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാണ് കെജ്രിവാളിന്റെ കത്തിലെ അഭ്യര്‍ത്ഥന. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മതിയാകാതെ വരികയാണെന്നും കെജ്രിവാള്‍ കത്തില്‍ വ്യക്തമാക്കി.

അതേസമയം ഡല്‍ഹി ആവശ്യപ്പെട്ടതിനേക്കാള്‍ അധികം ഓക്സിജന്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രംഗത്ത് വന്നിരുന്നു, ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഡല്‍ഹി സര്‍ക്കാര്‍ നന്ദി പറഞ്ഞിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കിട്ടിയ ഓക്സിജന്‍ എങ്ങിനെ ഉപയോഗിക്കണമെന്നത് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-