തകർന്നടിഞ്ഞ രാജ്യത്തെ രക്ഷിക്കാൻ മറ്റൊരു മൻമോഹൻ സിം​ഗിനെ സാധിക്കൂ; ശിവസേന

Share with your friends

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം മുന്നോട്ട് പോവുന്നതെന്നും തകർന്നടിഞ്ഞ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ മറ്റൊരു മൻമോഹൻ സിം​ഗിന് മാത്രമേ സാധിക്കൂവെന്നും ശിവസേന. സാമ്പത്തിക മാന്ദ്യത്തെ കുറിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ പ്രധാനമന്ത്രിയും ധനമന്ത്രിയും ഒന്നും പറയുന്നില്ലെന്നും ശിവസേന എം.പി സഞ്ജയ് റാവുത്ത് പ്രതികരിച്ചു.

മാന്ദ്യത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും ഉത്തരങ്ങളില്ല. രാജ്യത്തെ ധനമന്ത്രിയെ എവിടെയും കാണാനേയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് തരം​ഗത്തോടെ ലോകത്തുടനീളം സാമ്പത്തിക മാന്ദ്യം പിടിപ്പെട്ടു. ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇത്തരമൊരു പ്രതിസന്ധിയിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ മറ്റൊരു മൻമോഹൻ സിങ് ഉണ്ടാകേണ്ടതുണ്ടെന്ന് സഞ്ജയ് റാവുത്ത് കൂട്ടിചേർത്തു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-