മഹാരാഷ്ട്രയില്‍ പുതുതായി കോവിഡ് ബാധിച്ചത് 66,358 പേര്‍ക്ക്; 895 മരണം

Share with your friends

മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കൊറോണ വൈറസ് രോഗ വ്യാപനം. ഇന്നും അറുപത്തി അയ്യായിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,358 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 895 പേരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. രോഗികളേക്കാള്‍ ഇന്ന് രോഗമുക്തരുടെ എണ്ണത്തില്‍ നേരിയ ഉയര്‍ച്ച വന്നു എന്നത് ആശ്വാസത്തിന് വക നല്‍കുന്നു. ഇതോടെ ആകെ രോഗികളുടെ എണ്ണം 44,100,85 ആയി ഉയർന്നു.

മുംബൈ നഗരത്തില്‍ മാത്രം ഇന്ന് 4,014 പുതിയ കോവിഡ് കേസുകള്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 59 പേര്‍ മരിച്ചു. 8,240 പേര്‍ക്ക് ഇന്ന് രോഗമുക്തി. ഇതെടെ മുംബൈ നഗരത്തിലെ ആകെ കേസുകളുടെ എണ്ണം ഇതോടെ 6,35,541.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-