സോഷ്യൽ മീഡിയയിൽ ഓക്‌സിജൻ ചോദിച്ചതിന്റെ പേരിൽ കേസെടുത്താൽ അത് കോടതിയലക്ഷ്യ നടപടി: സർക്കാരിനോട് സുപ്രീം കോടതി

സോഷ്യൽ മീഡിയയിൽ ഓക്‌സിജൻ ചോദിച്ചതിന്റെ പേരിൽ കേസെടുത്താൽ അത് കോടതിയലക്ഷ്യ നടപടി: സർക്കാരിനോട് സുപ്രീം കോടതി

സോഷ്യൽ മീഡിയ വഴി സർക്കാരിന്റെ കഴിവുകേടിനെതിരെ പ്രതിഷേധമുയർത്തുന്നതിനെ അടിച്ചമർത്താൻ പാടില്ലെന്ന നിർദേശവുമായി സുപ്രീം കോടതി. പൗരൻമാർ ശബ്ദം ഉയർത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനും അടിച്ചമർത്താൻ സർക്കാരിന് അവകാശമില്ല. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി

രാജ്യത്തെ പൗരൻമാർ അവരുടെ ആശങ്കകളും വാർത്തകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശരിയല്ലെന്ന് കാണിച്ച് അടിച്ചമർത്തുന്നത് ശരിയായ നടപടിയല്ല. വിവരങ്ങൾ മറച്ചുവെക്കാനുള്ള ഒരു ശ്രമവുമുണ്ടാകാൻ പാടില്ല.

ഓക്‌സിജനോ ബെഡോ ചോദിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന്റെ പേരിൽ ഏതെങ്കിലും പൗരൻ ഉപദ്രവിക്കപ്പെട്ടാൽ അത് കോടതിയലക്ഷ്യ നടപടിയായി കാണുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി

Share this story