നാല് ലക്ഷവും കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് രോഗബാധ, 3523 മരണം

നാല് ലക്ഷവും കടന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് രോഗബാധ, 3523 മരണം

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ ഇതാദ്യമായി നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഒരാഴ്ചയിലധികമായി മൂന്ന് ലക്ഷത്തിന് മുകളിലാണ് കേസുകൾ സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

3523 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 2,11,853 ആയി ഉയർന്നു. ഇതിനോടകം 1,91,64,969 പേർക്കാണ് രാജ്യത്ത് രോഗബാധയുണ്ടായത്. ഇതിൽ 1,56,84,406 പേർ ഇതിനോടകം രോഗമുക്തരായി.

2,99,998 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. നിലവിൽ 32,68,710 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Share this story