കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി

കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. അൽ-ബദർ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരാൾ പിടിയിലായതായി കശ്മീർ സോൺ പോലീസ് അറിയിച്ചു.

ഷോപ്പിയാൻ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ പുതുതായി സംഘടനയിൽ ചേർത്തവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന തൗഫിസ് അഹമ്മദ് എന്നയാളാണ് കീഴടങ്ങിയത്.

 

Share this story