കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയെന്ന നിലയിൽ മോദി കനത്ത പരാജയമെന്ന് സോണിയ ഗാന്ധി

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയെന്ന നിലയിൽ മോദി കനത്ത പരാജയമെന്ന് സോണിയ ഗാന്ധി

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. രാജ്യത്തെ സംവിധാനങ്ങൾ പരാജയപ്പെട്ടിട്ടില്ലെങ്കിലും പ്രധാനമന്ത്രി എന്ന നിലയിൽ മോദി പരാജയമാണെന്ന് സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യക്ക് വിഭവങ്ങളും അതിന്റെ ശക്തിയുമുണ്ട്. എന്നാലിത് ക്രിയാത്മകമായി ഉപയോഗിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു

നിർദേശങ്ങളോട് അർഥവത്തായ രീതിയിൽ ആയിരുന്നില്ല മോദി സർക്കാരിന്റെ പ്രതികരണം. സ്വയം ഉത്തരം കണ്ടെത്തുമെന്ന രീതിയിലാണ് സർക്കാർ പെരുമാറിയത്. ഇത് സർക്കാരും നമ്മളും തമ്മിലുള്ള യുദ്ധമല്ല. മറിച്ച് കൊറോണയും നമ്മളും തമ്മിലുള്ള യുദ്ധമാണ്. ഈ പ്രതിസന്ധിയെ നേരിടാൻ ശാന്തവും കഴിവുറ്റതുമായ നേതൃത്വമാണ് ആവശ്യം

മോദി സർക്കാരിന്റെ കഴിവില്ലായ്മയുടെ ഭാരം മൂലം നാം മുങ്ങിക്കൊണ്ടിരിക്കുകയാണ്. നമ്മൾ സേവനത്തിലൂടെ സ്വയം സമർപ്പിക്കേണ്ട സമയമാണ്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുന്നതിന് ബജറ്റിൽ 35,000 കോടി രൂപ വകയിരുത്തിയിട്ടും മോദി സർക്കാർ മൂന്നാംഘട്ടത്തിൽ വാക്‌സിനുകൾ വാങ്ങുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളെ കടുത്ത സമ്മർദത്തിലാക്കിയെന്നും സോണിയ കുറ്റപ്പെടുത്തി.

Share this story