യാസ് ചുഴലിക്കാറ്റ‍്: നാശനഷ്ടം വിതച്ച സംസ്ഥാനങ്ങൾക്ക് ആയിരം കോടിയുടെ ധനസഹായം

യാസ് ചുഴലിക്കാറ്റ‍്: നാശനഷ്ടം വിതച്ച സംസ്ഥാനങ്ങൾക്ക് ആയിരം കോടിയുടെ ധനസഹായം

ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ട സംസ്ഥാനങ്ങൾക്ക് ആയിരം കോടിയുടെ ധനസഹായവുമായി മോദി സർക്കാർ. ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് യാസ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ ബലാസോര്‍, ഭദ്രക് ജില്ലകളിലും ബംഗാളിലെ ഈസ്റ്റ് മേദിനിപുരിലും ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തിയിരുന്നു. തുടർന്നാണ് കേന്ദ്ര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബംഗാൾ, ഒഡീഷ സന്ദര്‍ശനത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു.

അതേസമയം, യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കാത്തത് വലിയ വിവാദമായിരുന്നു. യോഗത്തിൽ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവർ പങ്കെടുത്തിരുന്നു.

Share this story