കേന്ദ്രത്തിന് മമതയുടെ മറുപണി: ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചു, മമതയുടെ മുഖ്യ ഉപദേഷ്ടാവാകും

കേന്ദ്രത്തിന് മമതയുടെ മറുപണി: ബംഗാൾ ചീഫ് സെക്രട്ടറി വിരമിച്ചു, മമതയുടെ മുഖ്യ ഉപദേഷ്ടാവാകും

കേന്ദ്രസർക്കാർ തിരിച്ചുവിളിച്ച പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ വിരമിച്ചു. ആലാപൻ ഇനി മുഖ്യമന്ത്രി മമതാ ബാനർജിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവർത്തിക്കും. മമതാ ബാനർജിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ചീഫ് സെക്രട്ടറിയെ ഡൽഹിക്ക് അയക്കില്ലെന്ന് വ്യക്തമാക്കി നരേന്ദ്രമോദിക്ക് മമത കത്തയച്ചിരുന്നു.

ഇന്ന് വിരമിക്കാനിരുന്ന ബന്ദോപാധ്യായക്ക് മമതാ ബാനർജി മൂന്ന് മാസം സർവീസ് നീട്ടി നൽകിയിരുന്നു. എന്നാൽ മമത-മോദി പോര് രൂക്ഷമായതോടെ ചീഫ് സെക്രട്ടറിയെ കേന്ദ്രം ഡൽഹിക്ക് വിളിപ്പിച്ചു. എന്നാൽ ഈ നിർദേശം പാലിക്കില്ലെന്ന് മമത അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ നീട്ടിക്കിട്ടിയ സർവീസ് വേണ്ടെന്ന് വെച്ച് ബന്ദോപാധ്യായ വിരമിക്കുകയും ചെയ്തു

എച്ച് കെ ദ്വിവേദി ബംഗാളിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റുവെന്നും മമത അറിയിച്ചു.

Share this story