ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്: നീതി ആയോഗ്

ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ട്: നീതി ആയോഗ്

ഇന്ധനവില വർധന പിടിച്ചു നിർത്താൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. 2022ൽ 10-10.5 ശതമാനം വളർച്ചയുണ്ടാകുമെന്നും അദ്ദേഹം പരഞ്ഞു

രാജ്യത്തെ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന ഇന്ധനവില വർധനവിനെതിരെ വ്യാപക വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നീതി ആയോഗ് വൈസ് ചെയർമാന്റെ പ്രതികരണം. ഒരു മാസത്തിനിടെ 20ാം ദിവസമാണ് ഇന്ധനവില വർധിപ്പിച്ചത്. മുംബൈ അടക്കം പല നഗരങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 കടക്കുകയും ചെയ്തു

എണ്ണവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് ആണെങ്കിലും നയപരമായ നിർദേശങ്ങൾ സർക്കാർ നൽകാറുണ്ട്. സന്തുലിതമായ തീരുമാനമാണ് വേണ്ടത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Share this story