മലയാളം സംസാരിക്കുന്നതിന് വിലക്ക്: ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ രാഹുൽ ഗാന്ധി

മലയാളം സംസാരിക്കുന്നതിന് വിലക്ക്: ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ രാഹുൽ ഗാന്ധി

ജീവനക്കാർ മലയാളം സംസാരിക്കരുതെന്ന് ഉത്തരവിറക്കിയ ഡൽഹി ജി ബി പന്ത് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഹുൽ ഗാന്ധിയും സർക്കുലറിനെ വിമർശിച്ച് രംഗത്തുവന്നു.

ഭാഷാ അടിസ്ഥാനത്തിലുള്ള വിവേചനം അവസാനിപ്പിക്കണമെന്നും മലയാളം ഇന്ത്യയിലെ ഭാഷയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ജീവനക്കാർ മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സർക്കുലറിലുള്ളത്.

Share this story