കോവിഡ് വ്യാപനം; പ്ര​ശ​സ്തി​യി​ല്‍ മാ​ത്ര​മാ​ണ് കേ​ന്ദ്രസർക്കാർ നോ​ട്ട​മി​ട്ടി​രുന്നത്: അ​മ​ർ​ത്യ സെ​ൻ

Share with your friends

ന്യൂഡ​ൽ​ഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നും നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വു​മാ​യ അ​മ​ർ​ത്യ സെ​ൻ രം​ഗ​ത്ത്. രാജ്യത്ത് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പ​ക​രം പ്ര​ശ​സ്തി​യി​ല്‍ മാ​ത്ര​മാ​ണ് കേ​ന്ദ്രസർക്കാർ നോ​ട്ട​മി​ട്ടി​രു​ന്ന​തെ​ന്ന് അ​മ​ർ​ത്യ സെ​ൻ പറഞ്ഞു. ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ളാ​കാ​നാ​യി​രു​ന്നു സർക്കാരിന്റെ ശ്ര​മ​മെ​ന്നും അ​മ​ർ​ത്യ സെ​ൻ ആരോപിച്ചു.

കോവിഡ് വ്യാപനത്തിൽ നിന്നും ഇ​ന്ത്യ ലോ​ക​ത്തെ ര​ക്ഷി​ക്കു​മെ​ന്നു​ള്ള ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​മി​ത ആ​ത്മ​വി​ശ്വാ​സം വി​ന​യാ​യി എന്ന് അദ്ദേഹം പറഞ്ഞു. ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് മി​ക​ച്ച പ്ര​തി​രോ​ധം ഒ​രു​ക്കാ​ൻ സാ​ധി​ക്കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യയെന്നും, എ​ന്നാ​ൽ ഭ​ര​ണ​സംവിധാനത്തിലെ ആ​ശ​യ​ക്കു​ഴ​പ്പം മൂ​ല​മു​ണ്ടാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങളിലെ പ്രതിസന്ധികൾ ഗു​രു​ത​ര വീ​ഴ്ച​ക​ൾ​ക്ക് കാ​ര​ണ​മാ​യ​താ​യും അ​മ​ർ​ത്യ സെ​ൻ ആരോപിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-