കൊവിഡ് വ്യാപനത്തിൽ കുറവ്: ഉത്തർപ്രദേശിൽ കൊവിഡ് കർഫ്യൂ പിൻവലിച്ചു

Share with your friends

ഉത്തർപ്രദേശിൽ ഏർപ്പെടുത്തിയിരുന്ന കൊവിഡ് കർഫ്യൂ പിൻവലിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സജീവ കേസുകളുടെ എണ്ണം അറുന്നൂറിൽ താഴെ എത്തിയതിന് പിന്നാലെയാണ് നടപടി. രാത്രികാലങ്ങളിലും വാരന്ത്യങ്ങളിലുമുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു

സംസ്ഥാനത്ത് നിലവിൽ 14,000 സജീവ കേസുകളാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ശനിയും ഞായറും ഒഴികെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. വൈകുന്നേരം ഏഴ് മുതൽ രാവിലെ ഏഴ് വരെയുള്ള രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും തുടരും.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-