താടി വടിച്ചുകളയാൻ എന്റെ വക നൂറ് രൂപ; നരേന്ദ്രമോദിക്ക് മണി ഓർഡർ അയച്ച് ചായക്കടക്കാരൻ

Share with your friends

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടിവടിക്കാൻ 100 രൂപ അയച്ചുനൽകി മഹാരാഷ്ട്രയിലെ ചായക്കടക്കാരൻ. മഹാരാഷ്ട്രയിലെ ബാരമതി സ്വദേശിയാണ് നൂറുരൂപ മണിയോർഡർ ആയി മോദിക്ക് അയച്ചുനൽകിയത്. ഇന്ദാപുർ റോഡിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ചായക്കട നടത്തുന്ന അനിൽ മോറെയാണ് മോദിക്ക് പണം അയച്ചുനൽകിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളരെയധികം വളർന്നു. അദ്ദേഹം എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അത് രാജ്യത്തിന്റെ തൊഴിൽ അവസരമാകണം. വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുകയും നിലവിലെ മെഡിക്കൽ സൗകര്യം വർധിപ്പിക്കാൻ ശ്രമിക്കുകയും വേണം. കൂടാതെ ലോക്ഡൗണിൽ തകർന്ന ജനങ്ങൾ അതിൽനിന്ന് മുക്തരായെന്ന് ഉറപ്പുവരുത്തണമെന്നും ഒരു സന്ദേശവും മണി ഓർഡറിനൊപ്പം അനിൽ മോറെ അയച്ചു

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-