മലയാളം വിലക്കിയ സർക്കുലർ: മാപ്പ് പറഞ്ഞ് ജിബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട്

Share with your friends

മലയാളം വിലക്കി സർക്കുലർ ഇറക്കിയ സംഭവത്തിൽ ഡൽഹി ജി ബി പന്ത് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് മാപ്പ് പറഞ്ഞു. മെഡിക്കൽ സൂപ്രണ്ടിനയച്ച കത്തിലാണ് മാപ്പ് പറച്ചിൽ. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും രോഗികളിൽ നിന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയതെന്നും നഴ്‌സിംഗ് സൂപ്രണ്ട് കത്തിൽ പറയുന്നു

ജോലി സമയത്ത് നഴ്‌സുമാർ മലയാളം സംസാരിക്കരുതെന്നായിരുന്നു സർക്കുലർ. ഇത് ദേശീയതലത്തിൽ തന്നെ വിവാദമാകുകയായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ വിഷയത്തിൽ ഇടപെടുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ സർക്കുലർ പിൻവലിക്കുകയായിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-