ഒഴുക്ക് തുടരുന്നു: രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ് ബിജെപിയിൽ ചേർന്നു

Share with your friends

മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽ നിന്നാണ് ജിതിൻ പ്രസാദ് ബിജെപി അംഗത്വം സ്വീകരിച്ചത്.

2019ലും ബിജെപിയിലേക്ക് പോകാൻ ജിതിൻ പ്രസാദ് ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധിയുടെ നിർബന്ധത്തെ തുടർന്ന് കോൺഗ്രസിൽ തുടരുകയായിരുന്നു. കോൺഗ്രസിൽ അടിമുടി മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളിൽ ഒരാളായിരുന്നു ജിതിൻ പ്രസാദ്

എന്നാൽ കത്തയച്ചതിനെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നതിന് പിന്നാലെ കത്ത് ദുർവ്യാഖ്യാനം ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം രംഗത്തുവന്നിരുന്നു. എന്നാൽ ജിതിൻ പ്രസാദിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യുപി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നിരുന്നു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-