യുപിയിൽ കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; 17 പേർ മരിച്ചു

Share with your friends

ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 17 പേർ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. കാൺപൂരിന് സമീപത്തുള്ള സച്ചേന്ദിയിൽ വെച്ചാണ് അപകടമുണ്ടായത്

ജെസിബിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. അഹമ്മദാബാദിലേക്ക് പോകുകയായിരുന്നു ബസ്. മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-