ജനങ്ങൾ മോദിക്കൊപ്പമാണ്, അതിനാലാണ് കോൺഗ്രസ് വിട്ടതെന്ന് ജിതിൻ പ്രസാദ

Share with your friends

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ കാരണം വ്യക്തമാക്കി മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ജിതിൻ പ്രസാദ. രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതൃത്വമോ കാരണമല്ല താൻ കോൺഗ്രസ് വിട്ടത്. ജനങ്ങൾ നരേന്ദ്രമോദിക്ക് ഒപ്പമാണ്. ജനങ്ങളെ സേവിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ജിതിൻ പ്രസാദ പറഞ്ഞു

കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് പറയില്ല. കേന്ദ്രമന്ത്രി സ്ഥാനത്ത് വരെ എത്തി. മൂന്ന് പതിറ്റാണ്ടുകളോളം ജനസേവകനായി. ഇപ്പോൾ പാർട്ടി പ്രവർത്തനം ദുഷ്‌കരമായി. ജനങ്ങൾ നരേന്ദ്രമോദിക്ക് ഒപ്പമാണ്. ജനങ്ങളെ സേവിക്കാനാണ് ബിജെപിയിലേക്ക് പോയതെന്നും ജിതിൻ പ്രസാദ പറഞ്ഞു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-