വൈറസ് അങ്ങനെ ദൈവവുമായി; ഉത്തർപ്രദേശിൽ കൊറോണ മാതാ ക്ഷേത്രം

വൈറസ് അങ്ങനെ ദൈവവുമായി; ഉത്തർപ്രദേശിൽ കൊറോണ മാതാ ക്ഷേത്രം

കൊറോണ വൈറസിനെ ദൈവമായി സങ്കൽപ്പിച്ച് ഉത്തർപ്രദേശിൽ ഒരു ക്ഷേത്രം. പ്രതാപ്ഗഡിലാണ് കൊറോണ മാതാ എന്ന പേരിൽ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കൊവിഡ് ഭേദമാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗ്രാമവാസികളാണ് ഈ ക്ഷേത്രത്തിലെത്തി പ്രാർഥിക്കുന്നത്.

ഗ്രാമവാസികളിൽ പിരിവെടുത്താണ് ക്ഷേത്രം നിർമിച്ചത്. ആര്യവേപ്പിന് അടിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. കൊറോണ മാതാ എന്ന പേരിൽ ഒരു വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. വിഗ്രഹത്തിന് മാസ്‌കും ധരിപ്പിച്ചിട്ടുണ്ട്.

 

Share this story