ബി.ജെ.പിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരങ്ങൾ തേടണം: അരുണ്‍ സിംഗ്

ബി.ജെ.പിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വിവരങ്ങൾ തേടണം: അരുണ്‍ സിംഗ്

ന്യൂഡൽഹി: ബി.ജെ.പിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകൾ നൽകുമ്പോൾ സംസ്ഥാന നേതൃത്വത്തിൽ നിന്ന് വ്യക്തമായ വിവരങ്ങൾ തേടണമെന്ന് ജനറൽ സെക്രട്ടറി അരുണ്‍ സിംഗ് അരുണ്‍സിംഗ് നിര്‍ദ്ദേശിച്ചു. കേരളത്തിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ പാര്‍ട്ടിക്ക് പുറത്ത് ഏതെങ്കിലും ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച മാധ്യമ വാർത്തകൾ അവാസ്തവമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ മൂന്ന് സ്വതന്ത്ര അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോർട്ട് തേടിയതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. മുൻ ഡി.ജി.പി ജേക്കബ് തോമസ്, ഇ. ശ്രീധരൻ, സി.വി. ആനന്ദ ബോസ് എന്നിവരായിരുന്നു ഈ അംഗങ്ങൾ. ഇവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നൽകിയതായും വ്യക്തമാക്കിയിരുന്നു.

Share this story