രാജ്യത്തെ കൊവിഡ് ബാധ മൂന്ന് കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 50,848 കേസുകൾ

രാജ്യത്തെ കൊവിഡ് ബാധ മൂന്ന് കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 50,848 കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു. 2020 തുടക്കത്തിലാണ് ആദ്യമായി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു വർഷത്തിൽ മൂന്ന് കോടിയിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഒരു കോടിയും കഴിഞ്ഞ അമ്പത് ദിവസത്തിനുള്ളിലാണ് റിപ്പോർട്ട് ചെയ്തത്

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1358 പേർ 24 മണിക്കൂറിനിടെ മരിച്ചു. രാജ്യത്ത് ഇതുവരെ 3,00,28,709 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 3,90,660 ആയി ഉയർന്നു

24 മണിക്കൂറിനിടെ 68,817 പേർ കൂടി രോഗമുക്തി നേടി. ഇതിനോടകം 2,89,94,855 ആയി. നിലവിൽ 6,43,194 പേരാണ് ചികിത്സയിൽ കഴിയുന്നത്.

Share this story