24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ്; 624 പേർ മരിച്ചു

24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ്; 624 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 624 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതിനോടകം 3,09,46,074 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 41,000 പേർ രോഗമുക്തി നേടി. ഇതിനോടകം 3,01,04,720 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 4,29,946 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 4,11,408 പേർ കൊവിഡിനെ തുടർന്ന് മരിച്ചു

ഇന്നലെ മാത്രം 37,14,441 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി. ഇതുവരെ 38.76 കോടി ഡോസ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Share this story