കൊവിഷീൽഡിന് 17 യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകാരം

കൊവിഷീൽഡിന് 17 യൂറോപ്യൻ രാജ്യങ്ങളിൽ അംഗീകാരം

സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിന് 17 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യൻ യൂനിയനിലെ 27 രാജ്യങ്ങളിൽ 17 ഇടങ്ങളിലാണ് കൊവിഷീൽഡിന് അംഗീകാരം ലഭിച്ചത്. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, ജർമനി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് അനുമതി നൽകിയത്.

കൊവിഷീൽഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലേക്ക് പ്രവേശനാനുമതി ലഭിക്കും. കൊവിഷീൽഡ് വാക്‌സിൻ നിലവാരമുള്ളതാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചതിനാൽ യൂറോപ്പും അമേരിക്കയും മറ്റെല്ലാ രാജ്യങ്ങളും ഇത് അംഗീകരിക്കേണ്ടതുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല പറഞ്ഞു

ഫൈസർ, മൊഡേണ, അസ്ട്രാനെക, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളുടെ വാക്‌സിനുകൾക്കാണ് യൂറോപ്യൻ യൂനിയൻ ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ളത്.

Share this story