ബക്രീദിന് ഇളവ് എന്തിനെന്ന് സിംഗ്‌വി; കന്‍വാര്‍ യാത്ര തെറ്റെങ്കിൽ ഇതും തെറ്റെന്ന് കോൺഗ്രസ് നേതാവ്

Share with your friends

ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് ദേശീയ വക്താവ് മനു അഭിഷേക് സിംഗ്‌വി. കേരളം കൊവിഡ് കിടക്കയിലാണെന്ന് മറക്കരുത്. സർക്കാർ നടപടി ദൗർഭാഗ്യകരമാണെന്നും കോൺഗ്രസ് നേതാവ് ട്വീറ്റ് ചെയ്തു

ഉത്തർപ്രദേശിലെ കന്‍വാര്‍ തീർഥാടനം സുപ്രീം കോടതി വിലക്കിയതുമായി ബന്ധപ്പെടുത്തിയാണ് കോൺഗ്രസ് നേതാവിന്റെ ട്വീറ്റ്. കാവടി യാത്ര തെറ്റാണെങ്കിൽ ബക്രീദ് പൊതു ആഘോഷമാകുന്നത് എങ്ങനെയാണെന്നും മനു അഭിഷേക് സിംഗ് വി ചോദിച്ചു. കേരളത്തിൽ മൂന്ന് ദിവസത്തേക്കാണ് ബക്രീദ് പ്രമാണിച്ച് ഇളവുകൾ നൽകിയിരിക്കുന്നത്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-