ഉദ്ഘാടന ദിവസം തന്നെ വമ്പൻ ഓഫർ നൽകി; പോലീസ് എത്തി ബിരിയാണി കട പൂട്ടിച്ചു

Share with your friends

ഉദ്ഘാടന ദിവസം നൽകിയ വമ്പൻ ഓഫർ മൂലം കട അടച്ചിടേണ്ട അവസ്ഥയാണ് തമിഴ്‌നാട് മധുരയിലെ ഒരു ബിരിയാണിക്കടക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസമാണ് കട ഉദ്ഘാടനം ചെയ്തത്. അന്ന് വൈകുന്നേരം തന്നെ പൂട്ടിയിടേണ്ട അവസ്ഥയുമായി. ഉദ്ഘാടനം ദിനത്തോടനുബന്ധിച്ച് ഓഫർ നൽകിയതാണ് സുകന്യ ബിരിയാണി സ്റ്റാളിന് തിരിച്ചടിയായത്.

അഞ്ച് പൈസ നാണയവുമായി വരുന്നവർക്കെല്ലാം ബിരിയാണി നൽകുമെന്നായിരുന്നു ഓഫർ. ഉപയോഗത്തിൽ ഇല്ലാത്ത അഞ്ച് പൈസുമയി ആരും വരില്ലെന്നായിരുന്നു ഉടമകളുടെ കണക്കുകൂട്ടൽ. പക്ഷേ പണി പാളി. അഞ്ച് പൈസുമായി നൂറുകണക്കിനാളുകളാണ് ബിരിയാണി കഴിക്കാനെത്തി. പഴയ നാണയങ്ങൾ സൂക്ഷിച്ചവരെല്ലാം അഞ്ച് പൈസയും കൊണ്ട് കടയ്ക്ക് മുന്നിലെത്തി.

ഒരു ഘട്ടത്തിൽ 300ഓളം പേർ കടക്ക് മുന്നിൽ അഞ്ച് പൈസയും കൊണ്ട് കൂടിനിൽക്കുന്ന സാഹചര്യമായി. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേയായിരുന്നു ഈ കൂട്ടംചേരൽ. ഇതോടെ പൊലീസ് ഇടപെട്ടു. മാസ്‌ക് ധരിക്കാതെയും അകലം പാലിക്കാതെയും ബിരിയാണിക്കായി ആളുകൾ തിങ്ങിക്കൂടിയതോടെ കട പൂട്ടാൻ പൊലീസ് നിർദേശിക്കുകയായിരുന്നു.

 

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-